ജില്ലയില്‍ നിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട 179 ഗോത്രവിഭാഗക്കാര്‍ക്ക് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറി. തിരുവനന്തപുരം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് ഉത്തരവ് കൈമാറിയത്. കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് നിയമനം നേടിയിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ പിഎസ്‌സി പരീക്ഷയില്‍ വിജയികളായവരാണ് ബിഎഫ്ഒ മാരായി നിയമിതരായിക്കുന്നത്. 179 പേര്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി എത്തുന്നതോടെ ജില്ലയില്‍ വനംവകുപ്പ് നേരിടുന്ന ജീവനക്കാരുടെ കുറവിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.