കാവില്‍ കൊടിയേറി :ഇനി വള്ളിയൂര്‍ക്കാവും പരിസരവും ജനസാഗരം
മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉത്സവം തുടങ്ങി ഏഴാം ദിനത്തിലാണ് കൊടിയേറ്റം നടക്കുക. കൊടി ഇറക്കുന്നതും ഉത്സവം കഴിഞ്ഞ് ഏഴാം നാളിലുമാണ്. തിരക്ക് പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി കാവിലേക്ക് പ്രത്യേക ബസ്സ് സര്‍വ്വീസും ആരംഭിച്ചു.ആദിവാസി മൂപ്പന്‍ രാഘവന്റെ നേതൃത്വത്തില്‍ വ്രതമെടുത്ത് കാട്ടില്‍ നിന്നും ചില്ലകളോട് കൂടിയ മുള കൊണ്ട് വന്ന് മൂപ്പന്റെ നേതൃത്വത്തില്‍ താഴ മണി പുറ്റിന് സമീപമാണ് കൊടിയേറ്റിയത്.
താഴെ കാവില്‍ കൊടിയേറ്റിയ ശേഷം വേമേത്തെ തറയ്ക്ക് മുന്‍പിലും എടച്ചന തറയ്ക്ക് മുന്നിലും മറ്റ് രണ്ട് കൊടികള്‍ കൂടി ആദിവാസി മൂപ്പന്റെ നേതൃത്വത്തില്‍ ഉയര്‍ത്തി. കൊടിയേറിയതോടെ കാവിലേക്ക് എത്തുന്ന ഭക്തജനങ്ങളുടെ തിരക്കും ഇരട്ടിയാവും. ദേവസ്വം അധികൃതരും , ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളും നൂറ് കണക്കിന് ഭക്തരും കൊടിയേറ്റ ചടങ്ങില്‍ പങ്കാളികളായി.മാനന്തവാടി വള്ളിയൂര്‍ക്കാവിന് പുറമെ തേറ്റമല, ജെസി, ചിറക്കര,തലപ്പുഴ, മക്കിമല തുടങ്ങി മറ്റ് ഭഗവതി ക്ഷേത്രങ്ങളിലും കൊടിയേറ്റം നടന്നു.