പറക്കാനാകാശമുണ്ട് പറന്നുയരാന്‍ പണത്തിന്റെ ചിറകില്ല
ദക്ഷിണ കൊറിയയില്‍ മെയ് നടക്കുന്ന ഏഷ്യാ-പെസഫിക് മാസ്റ്റേഴ്‌സ് ഗെയിംസില്‍ പങ്കെടുക്കാന്‍ നിയോഗം ലഭിച്ചിട്ടും പോകാന്‍ പണം കണ്ടെത്താവാതെ ആശങ്കയില്‍ ഷീനാ ദിനേശ്.കേരളത്തിനും,വയനാടിനും വേണ്ടി മെഡലുകള്‍ വാരിക്കൂട്ടയ ഷീന വെള്ളമുണ്ടയില്‍ ടെക്സ്റ്റയില്‍ ജോലിക്കാരിയാണ്.കൊറിയയിലേക്ക് പോകാനുള്ള ഭീമമായ തുക എങ്ങനെ കണ്ടെത്തും എന്ന ആശങ്കകള്‍ക്കിടയിലും ഷീന പരിശീലനം തുടരുന്നു.കായിക മേഖലക്കായി കോടികള്‍ ചെലവഴിക്കുന്ന രാജ്യത്താണ് രാജ്യത്തിനായി മത്സരിക്കാന്‍ തുക കണ്ടെത്താന്‍ വേണ്ടി നെട്ടോട്ടമോടുന്ന ഷീന ദിനേശിനെ പോലെയുള്ള താരങ്ങള്‍ ഉള്ളത്. 50 വയസ്സുകാരിയായ ഷീന ദിനേശന്‍ പത്താം ക്ലാസ് പഠനകാലം വരെ കായിക ലോകത്ത് സജീവമായിരുന്നു. പിന്നീട് നീണ്ട ഇടവേളക്കുശേഷം, വീട്ടുകാരുടെയും, സുഹൃത്തുക്കളുടെയും പ്രോത്സാഹനത്തെ തുടര്‍ന്ന് കായിക മേഖലയിലേക്ക് തിരിച്ചുവരുകയായിരുന്നു നീണ്ട ഇടവേളക്കു ശേഷമുള്ള തിരിച്ചുവരവില്‍. ജില്ലയ്ക്ക് വേണ്ടിയും സംസ്ഥാനത്തിന് വേണ്ടിയും സംസ്ഥാന ദേശീയ തലങ്ങളില്‍. നിരവധി മെഡലുകളാണ് നേടിയെടുത്തത്. ഹാമര്‍ ത്രോ, ഷോട്ട്പുട്ട്, 100 മീറ്റര്‍, 400 മീറ്റര്‍ റിലേ, മത്സരങ്ങളിലും, മിന്നും താരമാണ് ഷീന.സൗത്ത് കൊറിയയ്ക്ക് പുറമെ,നവംബറില്‍ ദുബായില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മിറ്റിലേക്കും രാജ്യത്തിനായി മത്സരിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രോത്സാഹനമായി നല്‍കിയ അയ്യായിരം രൂപയാണ് ഇതുവരെ ഷീനയ്ക്ക് ലഭിച്ച സാമ്പത്തിക സഹായം. പ്രാദേശിക ലൈബ്രറികളും, വാര്‍ഡ് അംഗ മടക്കമുള്ള ജനപ്രതിനിധികളും,സുഹൃത്തുക്കളുംപൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെങ്കിലും വിദേശരാജ്യങ്ങളില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ഭീമമായ തുകകള്‍ എങ്ങനെ കണ്ടെത്തും എന്ന ആശങ്ക ബാക്കിയാണ്. ബെറ്ററന്‍സ് കായിക താരങ്ങള്‍ക്ക് സാമ്പത്തിക സഹായം കായിക വകുപ്പുകള്‍ നല്‍കാറില്ല. സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാണ് ഇത്തരത്തിലുള്ള കായിക മത്സരങ്ങളില്‍ രാജ്യത്തിനുവേണ്ടിയും മറ്റും മത്സരിക്കുന്നത്.മറ്റ് സംസ്ഥാനങ്ങളില്‍ ബെറ്ററന്‍സ് കായിക താരങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും. കേരളത്തില്‍ ഇത്തരത്തില്‍ ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല എന്ന് ഷീന വ്യക്തമാക്കുന്നു.ഇതേ രീതിയില്‍ ബുദ്ധിമുട്ടുന്ന നിരവധി കായികതാരങ്ങള്‍ ഉണ്ട്.സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഭര്‍ത്താവ്., വെള്ളമുണ്ടയില്‍ തുണിക്കടയില്‍ ജോലി ചെയ്ത് ഉപജീവനം നടത്തുന്ന ഷീനയ്ക്ക് മത്സരങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ സഹായങ്ങളും സ്‌പോണ്‍സര്‍മാരും കൂടി തീരൂ.ഈ ആശങ്കയിലും സഹായങ്ങള്‍ തേടിയെത്തും എന്ന ശുഭപ്രതീക്ഷയിലാണ് ഷീനയും കുടുംബവും. രാജ്യത്തിനായി മെഡല്‍ നേടാനുള്ള തീവ്ര പരിശീലനത്തിലാണ് ഷീന.