ആംബുലന്‍സ് വൈകിപ്പിച്ചതായി പരാതി
പനമരം സിഎച്ച്സിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് എത്തിയ യുവാവിനെ തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലന്‍സ് വൈകിപ്പിച്ചതായി പരാതി.വരദൂര്‍ പച്ചിലക്കാട് റോഡില്‍ കൂടോത്തുമ്മല്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനാണ് ഈ ദുര്‍ഗതി.
ആംബുലന്‍സ് ഡ്രൈവറില്‍ നിന്ന് നാലുദിവസത്തോളമായി മെഡിക്കല്‍ ഓഫീസര്‍ താക്കോല്‍ വാങ്ങി വച്ചിട്ട് . ഓഫീസര്‍ നിര്‍ദ്ദേശിച്ച സംഖ്യക്ക് അംബുലന്‍സ് ഡ്രൈവര്‍ വൗച്ചറില്‍ ഒപ്പിട്ടില്ലെന്ന കാരണത്തിനാലാണ് ആംബുലന്‍സിന്റെ താക്കോല്‍ പിടിച്ചുവെച്ചിരിക്കുന്നത്.രോഗിയുടെ ദയനീയ അവസ്ഥ കണ്ടു ഹെഡ് നേഴ്സ് അടക്കം ബഹളം വയ്ക്കുകയും നാട്ടുകാര്‍ ഇടപെടുകയും ചെയ്തതോടെയാണ് ക്ലര്‍ക്ക് താക്കോല്‍ സീനിയര്‍ ഡ്രൈവര്‍ക്ക് കൈമാറിയത്. മെഡിക്കല്‍ ഓഫീസറുടെ മാനസിക പീഡനം ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അവധിയിലാണ്. ഇതിന്റെ ഭാഗമായി ആശുപത്രിയുടെ മുന്‍പില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്.