ബാംഗ്ലൂര്‍ കേരള സമാജം സാന്ത്വനഭവനം പദ്ധതിയുടെ ഉദ്ഘാടനവും 14 വീടുകളുടെ താക്കോല്‍ ദാനവും നാളെ രാവിലെ 10 മണിക്ക് നടക്കും.മുട്ടില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പരിപാടി രാഹുല്‍ ഗാന്ധി എംപി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2019 ലെ കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ട പതിനാല് കുടുംബങ്ങള്‍ക്കാണ് കേരള സമാജം സാന്ത്വന ഭവനം പദ്ധതിയില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വിടുകള്‍ വച്ച് നല്‍കാനാണ് കേരള സമാജം സാന്ത്വന പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.