സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിനോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ് ‘പച്ചമരത്തണലില്‍’ എന്ന പേരില്‍ താഴെ കാവ് സ്റ്റേജില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. സബ്ബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ.സി.സുനില്‍കുമര്‍ അധ്യക്ഷനായിരുന്നു. ട്രസ്റ്റി ഏച്ചോംഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര പ്രേമചന്ദ്രന്‍ ,ഡോ. എ.പ്രീത , ഡോ.ഒ.വി സുഷ പി.കെ.അനില്‍കുമാര്‍, സന്തോഷ്.ജി.നായര്‍, നിഷാദ്, തുടങ്ങിയവര്‍ സംസാരിച്ചു.നിരവധി ആളുകള്‍ പങ്കെടുത്തു.