വള്ളിയൂര്‍കാവില്‍ നാളെ കൊടിയേറ്റം
ഉത്സവം തുടങ്ങി ഏഴാം ദിനത്തിലാണ് വള്ളിയൂര്‍കാവില്‍ കൊടിയേറ്റം.കൊടി ഇറക്കുന്നതും ഉത്സവം കഴിഞ്ഞ് ഏഴാം നാളിലാണ്..ആദിവാസി മൂപ്പന്‍ രാഘവന്റെ നേതൃത്വത്തില്‍ വ്രതമെടുത്ത് കാട്ടില്‍ നിന്നും ചില്ലകളോട് കൂടിയ മുള കൊണ്ട് വന്ന് മൂപ്പന്‍ രാഘവന്റെ നേതൃത്വത്തില്‍ താഴ മണി പുറ്റിന് സമീപം നാളെ വൈക്കീട്ടാണ് കൊടിയേറ്റം നടക്കുക. താഴെ കാവില്‍ കൊടിയേറ്റിയ ശേഷം വേമേത്തെ തറയ്ക്ക് മുന്‍പിലും എടച്ചന തറയ്ക്ക് മുന്നിലും രണ്ട് കൊടികള്‍ കൂടി ആദിവാസി മൂപ്പന്റെ നേതൃത്വത്തില്‍ ഉയര്‍ത്തും. കൊടിയേറുന്നതോടെ കാവിലേക്ക് എത്തുന്ന ഭക്തജനങ്ങളുടെ തിരക്കും ഇരട്ടിയാവും.