മാനന്തവാടിയെ വിദ്യാഭ്യാസ മികവില്‍ മുന്‍പിലെത്തിക്കും ഒ.ആര്‍.കേളു എംഎല്‍എ
വികസന മേഖലയില്‍ വിദ്യാഭ്യാസത്തെ ഉള്‍പ്പെടുത്തി മാനന്തവാടിയെ ഉയര്‍ച്ചയിലെത്തിക്കുമെന്ന് ഒ.ആര്‍ കേളു എംഎല്‍എ.
മാനന്തവാടി ഉപജില്ലാ വിദ്യാര്‍ത്ഥി പരിപോഷണ പരിപാടി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ ഹം.മാനന്തവാടി മുന്‍സിപ്പിലിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌ന വല്ലി അധ്യക്ഷയായിരുന്നു.മാനന്തവാടി മുന്‍സിപ്പിലിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌ന വല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, പഞ്ചായത്ത് പ്രസിഡന്റ് മാരായ പി.വി ബാലകൃഷ്ണന്‍, ആസ്യ ടീച്ചര്‍, റോസമ്മ ബേബി, എന്നിവരും അനില്‍കുമാര്‍, സുരേഷ്.കെ.കെ, മുഹമ്മദലി.സി, ഷിവി കൃഷണന്‍, സജി.എം.ഒ, ജോണ്‍ എന്‍.ജെ, എ.ഇ.ഒ.ഗണേഷ് എം.എം, രമേശ് ഏഴോക്കാരന്‍, ജോണ്‍സണ്‍ കെ.ജി, മുരളിദാസ്, അജയന്‍.എ, സുബൈര്‍ ഗദ്ദാഫി ഫ്രാന്‍സിസ് സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.