എന്‍ജിഒ യൂണിയന്‍ വയനാട് ജില്ലാ സമ്മേളനം
ജനപക്ഷ ബദല്‍ നയങ്ങള്‍ നടപ്പാക്കി നവകേരളം സൃഷ്ടിക്കുന്നതിന് ഇടതുപക്ഷ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കണമെന്ന് മുഴുവന്‍ ജീവനക്കാരോടും കേരള എന്‍.ജി.ഒ യൂണിയന്‍ വയനാട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുള്‍ ഗഫൂര്‍ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ കെ.എം.നവാസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ സെക്രട്ടറി എന്‍.സുകന്യ ഉദ്ഘാടനം ചെയ്തു.
സുബ്‌ന.എ.ബി, പി.എം. പ്രകാശന്‍, രജിത.പി, അരുണ്‍.എം.എസ്, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രതിനിധി സമ്മേളനം . ജില്ലാ വൈസ് പ്രസിഡന്റ് ആന്റണി ജോസഫ് രക്തസാക്ഷി പ്രമേയവും ജില്ലാ വൈസ് പ്രസിഡണ്ട് വി.ജെ.ഷാജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് വില്‍സണ്‍ തോമസ്, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്‌സ് ജില്ലാ സെക്രട്ടറി പി.പി.ബാബു എന്നിവര്‍ അഭിവാദ്യം ചെയ്തു. എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് ,ജില്ലാ ജോയിന്റ് സെക്രട്ടറി എ.എന്‍.ഗീത തുടങ്ങിയവര്‍ സംബന്ധിച്ചു ‘