വാര്‍ധക്യത്തിന്റെ ഏകാന്തയില്‍ കഴിയുന്നവര്‍ക്കായി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിന്റെ പകല്‍ വീട് പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപമാണ് പകല്‍ വീട് ഒരുങ്ങിയത്.
വാര്‍ദ്ധക്യകാലത്ത് വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങള്‍ക്ക് തണലായാണ് അമ്പലവയലില്‍ പകല്‍ വീട് ഒരുങ്ങിയത്. അമ്പലവയല്‍ ടൗണില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപമാണ് പകല്‍ വീട്. എം.എല്‍.എ ഐ സി. ബാലകൃഷ്ണന്‍ വീടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. കെട്ടിടത്തിനാവശ്യമായ ഫര്‍ണ്ണീച്ചറുകളും മറ്റും ഒരുക്കിയത് അമ്പലവയല്‍ പഞ്ചായത്ത് ഭരണസമിതിയാണ്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹഫ്‌സത്തിന്റെ അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ്: പ്രസിഡണ്ട് കെ.ഷമീര്‍,ജെസ്സിജോര്‍ജ്, ഷീജബാബു,എം.യു. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.പകല്‍ സമയത്ത് വീടുകളില്‍ ഒറ്റയ്ക്കാകുന്ന വൃദ്ധജനങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനായാണ് പകല്‍ വീട് ഒരുക്കിയത്. വയോജനങ്ങള്‍ക്ക് രാവിലെ മുതല്‍ വൈകുന്നേരം വരെ വിവിധ വിനോദങ്ങളില്‍ ഏര്‍പ്പെടാനും, ലഘു വ്യായാമങ്ങള്‍ക്കും, ചെറിയ വരുമാന കൈത്തൊഴിലുകളിലേര്‍പ്പെടാനുള്ള സാകര്യങ്ങളും ഗ്രാമപഞ്ചായത്ത് പകല്‍വീട്ടില്‍ ഒരുക്കും. പകല്‍ വീടില്‍ എത്തുന്ന വയോജനങ്ങള്‍ക്കായി ലഘുഭക്ഷണങ്ങള്‍ ലഭ്യമാക്കാനും ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.