തിരുനാള്‍ സമാപിച്ചു

0

നെയ്ക്കുപ്പസെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും , വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും , തിരുനാള്‍ സമാപിച്ചു . ദേവാലയത്തില്‍ നിന്നും താഴെ നെയ്ക്കുപ്പ പന്തലിലേക്ക് നടത്തിയ ഭക്തിനിര്‍ഭരമായ പ്രദിക്ഷിണത്തില്‍ 100 കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.പ്രധാന തിരുനാള്‍ ദിനത്തില്‍ ദേവാലയത്തില്‍ നടത്തിയ ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. വര്‍ഗ്ഗീസ് മുണ്ടക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു .
.

തുടര്‍ന്ന് വര്‍ണ്ണാലങ്കൃത ഹംസ രഥത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുസ്വരൂപങ്ങള്‍ വഹിച്ച് താഴെനെയ്ക്കുപ്പപന്തലിലേക്ക് നടത്തിയ പ്രദക്ഷിണത്തില്‍ 100 കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു . വികാരി ഫാ:ജോര്‍ജ്ജ് തട്ടാപറമ്പില്‍ ,ഫാ: ടിന്‍സണ്‍ കാനാട്ട് , വചന സന്ദേശം നല്കി.
തുടര്‍ന്ന് പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദം , ആകാശവിസ്മയം കലാസന്ധ്യയും നടത്തി. തിരുനാള്‍ സമാപന ദിവസമായ ഇന്ന് രാവിലെ മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ : അലക്സ്സ് താരാമംഗലം ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനക്ക് കാര്‍മ്മികത്വം വഹിച്ചു .തുടര്‍ന്ന് പ്രദിക്ഷണം , സമാപന ആശീര്‍വ്വാദം , നേര്‍ച്ച ഭക്ഷണം , എന്നിവയും നടത്തി .

 

Leave A Reply

Your email address will not be published.

error: Content is protected !!