ഗോഡൗണിലെ പഴകിയ വസ്തുക്കള്‍ ഹരിത കര്‍മ്മസേനാംഗത്തിന്റെ വീട്ടുമുറ്റത്ത്
സ്വകാര്യ ഗോഡൗണിലെ പഴകിയ ഫുഡ് പായ്ക്കറ്റുകളും , പ്ലാസ്റ്റിക് വസ്തുക്കളും ഹരിത കര്‍മ്മസേനാംഗത്തിന്റെ വീട്ടുമുറ്റത്ത് .നടവയല്‍ ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണിലെ പഴകിയ വസ്തുക്കളാണ് പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പയിലെ വീട്ടില്‍ അലക്ഷ്യമായി സൂക്ഷിച്ചത് .പനമരം പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന ഗോഡൗണിലെ വേസ്റ്റുകള്‍ പുതാടി പഞ്ചായത്ത് നെയ്ക്കുപ്പയിലെ വീട്ടില്‍ ഹരിതകര്‍മ്മസേനാംഗം ഏറ്റെടുത്തതില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ, പൂതാടി പഞ്ചായത്ത്, പ്രസിഡന്റ് മേഴ്‌സി സാബു , വൈ: പ്രസിഡന്റ് എം എസ് പ്രഭാകരന്‍ , സെക്രട്ടറി മിനി എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി. പഴകിയ വസ്തുക്കളുടെ കിലോ കണക്കിന് ചാക്കുകളും , ഹാര്‍ഡ് ബോര്‍ഡ് പെട്ടികളും കണ്ടെത്തി .
പ്രവര്‍ത്തനം നിലച്ചഗോഡൗണിലെ പഴകിയ വസ്തുക്കളാണ് ഗോഡൗണ്‍ നടത്തിപ്പുകാരുടെ ഒത്താശയോടെ ഹരിതസേനാംഗം സ്വന്തം വീട്ട് മുറ്റത്ത് എത്തിച്ച് സൂക്ഷിച്ചത് . നാട്ടുകാരില്‍ ചിലര്‍ പഴകിയ വസ്തുക്കള്‍ വീടുകളിലേക്ക് കൊണ്ടുപോകാന്‍ എത്തിയതോടെയാണ് സംഭവത്തില്‍ പരിസരവാസികള്‍ ഇടപെട്ടത് . ഹരിത കര്‍മ്മസേനാംഗം പഞ്ചായത്ത് മാറി പ്ലാസ്റ്റിക്കും പഴയ സാധനങ്ങളും ശേഖരിച്ചതില്‍ ഗുരുതര നിയമലംഘനമാണ് നടത്തിയത് . സ്വകാര്യഗോഡൗണ്‍ നടത്തിപ്പുകാരുമായി നടത്തിയ അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു . അതേസമയം സ്ഥലത്ത് പരിശോധ നടത്തിയതില്‍ നിയമ ലംഘനം കണ്ടെത്തിയതായും ഇന്ന് വൈകുന്നേരത്തിനുളളില്‍ പഴകിയ വസ്തുക്കള്‍ തിരികെ കൊണ്ടുപോകാന്‍ നടപടി സ്വികരിച്ചുവെന്നും , ഹരിത കര്‍മ്മ സേനാംഗത്തിന്റെ പേരില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും . പനമരം പഞ്ചായത്തിലെ വേസ്റ്റുകള്‍ പുതാടിക്ക് ഏറ്റെടുക്കാന്‍ കഴിയില്ലന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു .