ഓടകളും നടപ്പാതയും നിര്‍മ്മിച്ചില്ല :കനത്ത മഴയില്‍ റോഡ് ചളിക്കുളം

0

ബീനാച്ചി പനമരം റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി കേണിച്ചിറ ടൗണില്‍ ഓടകളും , നടപ്പാതയും നിര്‍മ്മിക്കാത റോഡ് ടാറിംങ് നടത്തിയതാണ് റോഡ് ചളിക്കുളമാവാന്‍ കാരണമായത്. കാല്‍നടയാത്രക്ക് പോലും പറ്റാത്ത സാഹചര്യമാണ് കേണിച്ചിറ ടൗണില്‍ നിലവിലുള്ളത്.പൊതു മരാമത്ത് വകുപ്പിന്റെയും കരാര്‍ ഏറ്റെടുത്ത കമ്പനിയുടേയും അനാസ്ഥയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.ടാറിംങ് നടത്തിയശേഷം ഇരുവശത്തും മണ്ണ് നിറച്ചിരുന്നു . ഇതാണ് കനത്ത മഴയില്‍ ഒലിച്ച് പോയത്.

 

ഇന്നലെ വൈകിട്ട് പെയ്ത മഴയില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ ചെളിവെള്ളം കയറി . ഓട്ടോ സ്റ്റാന്‍ഡില്‍ അടക്കം ചെളി വന്നു നിറഞ്ഞു . ടൗണില്‍ ഗതാഗത തടസ്സവും നേരിട്ടു. തുടര്‍ന്ന് ഇന്ന് വ്യാപാരികള്‍ സ്വന്തമായി മണ്ണ് വലിച്ച് നീക്കി വെള്ളം ഒഴുകി കളയാന്‍ സംവിധാനം ഒരുക്കിയെങ്കിലും , ശക്തമായി മഴ പെയ്താല്‍ വീണ്ടും ടൗണ്‍ ചെളിക്കുളമാവും , അടിയന്തിരമായി റോഡിന് ഇരുവശത്തും ഓടകള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Leave A Reply

Your email address will not be published.

error: Content is protected !!