കര്‍ണാടക തെരഞ്ഞെടുപ്പ് , ലഹരിക്കടത്ത് തടയാന്‍ കേരള അതിര്‍ത്തിയില്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നു.മുഴുവന്‍ സമയ പരിശോധന നടത്താന്‍ കേരള- കര്‍ണാടക സംയുക്ത എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം.അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ തോല്‍പ്പെട്ടി ,മുത്തങ്ങ ചെക്ക് പോസ്റ്റുകളില്‍ വരും ദിവസങ്ങളില്‍ മുഴുവന്‍ സമയവും പരിശോധന നടത്തും
അതിനിടെ എക്‌സൈസ്സ് പരിശോധനയും ബോധവല്‍ക്കരണവും ഊര്‍ജ്ജിതമാക്കിയതോടെ കഴിഞ്ഞ രണ്ട് മാസമായി മദ്യ-മയക്കുമരുന്ന് കേസുകള്‍ കുറഞ്ഞു വന്നതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ്.ഷാജി പറഞ്ഞു.
2023-ല്‍ ഇതുവരെ 32 കിലോ കഞ്ചാവും 650 ഗ്രാം എം.ഡി.എം.എ.യും 11 ഗ്രാം ഹാഷിഷ് ഓയിലും ഏഴ് ഗ്രാം ചരസുമാണ് എക്‌സൈസ് മാത്രം പിടികൂടിയത്. പോലീസ് പിടികൂടിയ നാര്‍ക്കോട്ടിക് കേസുകളും കുറഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും ബഹുമുഖ ബോധവല്‍ക്കരണം നടന്നതോടെ സമൂഹത്തിലാകെ ഒരു ജാഗ്രത കൈവന്നിട്ടുണ്ട്. എന്നാല്‍ കര്‍ണാടകയിലെ രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് അതിര്‍ത്തി വഴി കേരളത്തിലേക്കുള്ള ലഹരിക്കടത്ത് തടയാന്‍ കര്‍ശന നടപടിക്കൊരുങ്ങുകയാണ് എക്‌സൈസ്.