മുക്കാല്‍ കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍.

0

പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ അനന്ത കൃഷ്ണനും സംഘവും പെരിക്കലൂര്‍ തോണികടവില്‍ നടത്തിയ പരിശോധനക്കിടെ കഞ്ചാവുമായി യുവാവ് പിടിയിലായി.ഏച്ചോം മൂഴയില്‍ ജോബിന്‍ ജേക്കബ്(24) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.ഇയാളുടെ പക്കല്‍ നിന്നും വില്‍പ്പനക്കായി കൊണ്ടുവന്ന 706 ഗ്രാം കഞ്ചാവ് പിടികൂടി.ബുള്ളറ്റില്‍ അസമയത്ത് സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.ബൈരകുപ്പയില്‍ നിന്നും അഞ്ചുകുന്ന് പരിസര പ്രദേശങ്ങളില്‍ വില്‍പ്പനക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്.

 

Leave A Reply

Your email address will not be published.

error: Content is protected !!