പി.കെ കാളന്‍ കോളേജിന്റെ മുഖം മാറുന്നു
മാനന്തവാടി: ഗവ.കോളേജ് കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന പി കെ കാളന്‍ മെമ്മോറിയല്‍ അപ്ലൈഡ് സയന്‍സ് കോളേജിന്റെ മുഖം മാറുന്നു. തോണിച്ചാല്‍ കുന്നേരിക്കുന്നിലാണ് പുതിയ കെട്ടിടം ഉയരുന്നത്. ഒന്നാം നില പൂര്‍ത്തിയായി രണ്ടാം നിലയുടെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. രണ്ടാം നിലക്കായി ഒ.ആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അന്‍പതുലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടാംനില നിര്‍മ്മിക്കുക. വളരെ കാലത്തെ ആവശ്യമാണ് ഇതോടെ പൂര്‍ത്തിയാകുന്നത്. മുന്നൂറോളം കുട്ടികളാണ് ഈ കോളേജിനകത്ത് പഠിക്കുന്നത് ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് ബി.എസ്.സി ഇലക്ട്രോണിക്‌സ്, ബികോം, എം.എസ്.സി ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളാണ് നിലവില്‍ ഇവിടെയുള്ളത്. കെട്ടിടത്തിന്റെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതോടെ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമായി മാറുമെന്ന് പ്രിന്‍സിപ്പള്‍ പ്രകാശന്‍ പറഞ്ഞു.