പുല്‍പ്പള്ളി എം.കെ ആര്‍ എം എസ് .എന്‍.ഡി.പി യോഗം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2022 അധ്യാന വര്‍ഷത്തില്‍ ബിരുദ ബിരുദാനന്തര തലത്തില്‍ മികച്ച വിജയങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് എക്‌സ്ലെന്‍സ് അവാര്‍ഡുകള്‍ കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍ വിതരണം ചെയ്തു .പഠനത്തിലെ അംഗീകാരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നോട്ടുള്ള പ്രയാണത്തില്‍ കരുത്തും ഊര്‍ജ്ജവും നല്‍കി മെച്ചപ്പെട്ട ജീവിതം കരുപ്പിടിപ്പിക്കുവാന്‍ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു
.യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. കെ.പി സാജു അധ്യക്ഷത വഹിച്ചു .പ്രൊഫസര്‍ എം.എം സലീല്‍, പ്രൊഫസര്‍ കെ.സി അബ്രാഹം , അസി.പ്രൊഫസര്‍മാരായ പി.വി നീതു, സി.സ്മിത, പി.ആര്‍ ബിന്ദു, അഞ്ചു ഗോപിനാഥ്, ആതിര പി.ആര്‍, നിഖില്‍ കെ സണ്ണി, സ്റ്റാഫ് സെക്രട്ടറി എം.ഡി അലക്സ് , കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വി. വിതുല്‍,യു.യു.സി സായന്ത് അശോക് ,യൂണിയന്‍ ഫൈന്‍ ആര്‍ട്സ് സെക്രട്ടറി അനുശ്രീ വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു