ലോക വനിതാ ദിനം:ജാസ്മിന്‍ കരീമിന് വുമണ്‍സ് എക്‌സലന്‍സ് പുരസ്‌കാരം ഞായറാഴ്ച സമര്‍പ്പിക്കും

0

ലോക വനിത ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മാധ്യമ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടക്കുന്ന മിസ്റ്റി ലൈറ്റ്‌സ് വനിതാ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റിന്റെ ഈ വര്‍ഷത്തെ മികച്ച സംരംഭകയായി ജാസ്മിന്‍ കരീമിനെ തിരഞ്ഞെടുത്തു.

 

എഞ്ചിനീയറിങ് മേഖലയിലെ ജോലി സാധ്യതകളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായ അറിവ് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ 2005-ല്‍ ആര്‍ ഐ ടി സ്‌കൂള്‍ ഓഫ് ഡിസൈന്‍ ടെക്‌നോ ക്യാമ്പസ് ആരംഭിച്ചു.ടെക്‌നിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ നോണ്‍ ടെക്‌നിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും വിദേശത്തും സ്വദേശത്തും ജോലി ചെയ്യാന്‍ അവസരം ഒരുക്കി 18 വര്‍ഷങ്ങളായി പെണ്‍കരുത്തില്‍ മുന്നേറുകയാണ് ആര്‍ ഐ ടിയും,ജാസ്മിന്‍ കരീമും.ഇരുപത്തിയൊന്നാം വയസ്സില്‍ തന്റെ സ്വപ്നത്തെ കുറിച്ച് രക്ഷിതാക്കളോട് പറഞ്ഞപ്പോള്‍ അതാരും കാര്യമാക്കിയില്ല.തളരാനോ പിന്മാറാനോ തയ്യാറാകാതെ കൃത്യമായ പ്ലാനിങ്ങോടെ അവരുടെ അനുവാദം വാങ്ങി സ്വപ്നത്തിലേക്ക് എത്തിയെ മതിയാകൂ എന്ന നിശ്ചയദാര്‍ഢ്യമാണ് 18 വര്‍ഷങ്ങള്‍ക്കിപ്പുറം വിവിധ അവാര്‍ഡുകളോടു കൂടി ഈ ധീര വനിതയെ വ്യത്യസ്തയാക്കിയത്.

 

കോവിഡ് പ്രതിസന്ധി പിടിമുറുക്കുന്നത് വരെ നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനവും മികച്ച ജോലിയും നല്‍കിക്കൊണ്ടിരുന്ന സ്ഥാപനം നിലവില്‍ ഓണ്‍ലൈന്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്.അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 20 രാജ്യങ്ങളിലേക്ക് ആര്‍ ഐ ടി യുടെ ഓഫ് ലൈന്‍ ആന്‍ഡ് ഓണ്‍ലൈന്‍ സര്‍വീസുകള്‍ ലഭ്യമാക്കുകയാണ് നിലവിലെ ലക്ഷ്യം.പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ ജോലി വേണമെന്ന ആഗ്രഹവും രക്ഷിതാക്കള്‍ക്ക് അവരെ പെട്ടെന്ന് ജോലികളിലേക്ക് എത്തിക്കാന്‍ വേണ്ട സാഹചര്യങ്ങളുമായിരുന്നു ആവശ്യം.അതിനു പറ്റിയ മികച്ച ചോയിസ് ആയിരുന്നു ആര്‍ ഐ ടി. ആയതിനാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാനായി എത്തി.ഫീല്‍ഡില്‍ ഉണ്ടായിരുന്ന മത്സരങ്ങളിലും പ്രതിസന്ധികളിലും തോറ്റു പോകാതെ പൊരുതി ജാസ്മിന്‍ കരീം വിജയത്തിലേക്ക് എത്തി.കോവിഡ് മഹാമാരിയില്‍ സംസ്ഥാനം ഒന്നടങ്കെ ലോക്ക് ഡൗണ്‍ലേക്ക് മാറിയപ്പോള്‍ സാങ്കേതികവിദ്യയിലൂടെ ഓണ്‍ലൈന്‍ എന്ന ആശയത്തിലേക്ക് ആര്‍ ഐ ടി മാറി.

 

എറണാകുളം സ്വദേശിനിയായ ജാസ്മിന്‍ കരീം മലപ്പുറം കേന്ദ്രീകരിച്ചാണ് ആദ്യ സ്ഥാപനം ആരംഭിച്ചത്.കരുത്തായി ഭര്‍ത്താവ് സലീമും മകന്‍ ആദില്‍ കെ സലീമും മറ്റു കുടുംബാംഗങ്ങളും ഒപ്പം ചേര്‍ന്നു.ഇന്നും കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് ജാസ്മിന്‍.
മൂന്ന് ദിവസമായി നടക്കുന്ന വുമണ്‍സ് ഇന്‍ഫ്‌ളുവന്‍ സേഴ്‌സ് മീറ്റിനോടനുബന്ധിച്ച്
കല്‍പ്പറ്റ ഇന്ദ്രിയ വയനാട് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ടി. സിദ്ദീഖ് എം എല്‍ .എ. പുരസ്‌കാരം സമ്മാനിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!