ട്രോമ കെയര്‍ പ്രവര്‍ത്തനത്തിന് വയനാട്ടില്‍ തുടക്കം
അപകടസ്ഥലങ്ങളിലും പ്രകൃതി ദുരന്ത മേഖലയിലും മഹാമാരിയിലും രക്ഷാപ്രവര്‍ത്തനം ശാസ്ത്രീയമായി പഠിച്ച് പ്രവര്‍ത്തിക്കുന്ന ട്രോമ കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.റോഡപകടങ്ങളില്‍ പെട്ടവര്‍ക്ക് ദ്രുതഗതിയില്‍ സഹായമെത്തിക്കുന്ന ജീവന്‍ രക്ഷാവൊളണ്ടിയര്‍മാരടങ്ങുന്നതാണ് ട്രോമാ കെയര്‍ സംവിധാനം. മൂന്ന് ദിവസത്തെ പരീശീലനത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.മാനന്തവാടി നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. ട്രോമ കെയര്‍ പ്രസിഡന്റ് പ്രദീപ്കുമാര്‍
റിട്ട: സൂപ്രണ്ട് ഓഫ് പോലീസ് അധ്യക്ഷനായിരുന്നു.ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റിയന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗി കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ് മൂസ്സ, ട്രോമ കെയര്‍ ഭാരവാഹികളായ കൃഷ്ണനുണ്ണി രാജ, കെ.രാജഗോപാല്‍ , ശ്രീഷ് കുമാര്‍ വി , വള്ളിയൂര്‍കാവ് യു.പി സ്‌കൂള്‍ഹെഡ് മാസ്റ്റര്‍ പവനന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിശീലകരായഡോ. ലോകേഷന്‍ നായര്‍ , പി. ഹേമപാലന്‍, പി.പി. കെ പവിത്രന്‍ , പി.വി ബിശ്വാസ്, പി.ധന്യ, ഡോ: ഫവാസ് , സി.എം പ്രദീപ് കുമാര്‍ , ഉമ്മര്‍ റഫീഖ് വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. വി.വി
സനൂപ്, കെ.പി ഷജിത് ,എം.കെ ഷാലു , എം.കെനാസര്‍, എം.ഷിജു, സി.കെ പ്രമോദ്, ടി.ഷനത്ത് ക്യാംപിന് നേതൃത്വം നല്‍കി.
വി.ഹുസൈന്‍ സ്വാഗതവുംകെ രാജഗോപാല്‍ നന്ദിയും പറഞ്ഞു.