മെഡിക്കല്‍ കോളേജില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം
വയനാട് മെഡിക്കല്‍ കോളേജല്‍ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം ചെയ്തു. ലഹരി മോചന ചികിത്സാ കേന്ദ്രം, അരിവാള്‍ രോഗികളുടെ തുടര്‍ ചികിത്സ കേന്ദ്രം, മാതൃയാനം പദ്ധതിയുടെ പുതിയ സംവിധാനം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.. ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.അരിവാള്‍ കോശ രോഗ നിര്‍ണ്ണയത്തിന് നിലവില്‍ ലഭ്യമായ ഏറ്റവും കൃത്യതയും ആധുനികമായ പരിശോധന രീതിയാണ് എച്ച്പിഎല്‍സി നിലവില്‍ പൊതുമേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രമാണ് ഉണ്ടായിരുന്നത്.വയനാട് മെഡിക്കല്‍ കോളേജില്‍ അരിവാള്‍ രോഗികളുടെ തുടര്‍ ചികിത്സാ കേന്ദ്രം ആരംഭിച്ചതോടെ ജില്ലയില്‍തന്നെ സൗജന്യവും കൃത്യവുമായ അരിവാള്‍ കോശ രോഗ പരിശോധന നടത്താനുള്ള സൗകര്യമാണ് കൈവന്നിരിക്കുന്നത്. ഇത്കൂടാതെ എക്‌സൈസ് വകുപ്പിന്റെ സഹായത്തോടെ ലഹരി മോചന ചികിത്സാ കേന്ദ്രത്തിന്റെയും മാതൃയാനം പദ്ധതിയില്‍ ഗര്‍ഭിണികളെ വീട്ടില്‍ നിന്നും പ്രസവത്തിനായി കൂട്ടികൊണ്ട് വരുന്നതിനുള്ള വാഹന സൗകര്യത്തിന്റെയും ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി അധ്യക്ഷയായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ ബി.ഡി. അരുണ്‍കുമാര്‍, ഡി.എം.ഒ ദിനീഷ്, ബി.പി.ഒ സമീഹ സൈയ്തലവി, ആശുപത്രി സൂപ്രണ്ട് വി.പി.രാജേഷ്,എക്‌സൈസ് ഡെപൂട്ടി കമ്മീഷണര്‍ കെ.എസ്. ഷാജി, പി.ഗഗാറിന്‍, മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.