ഒരുക്കാം നന്മയുടെ നീര്‍കുടം പദ്ധതിക്ക് തുടക്കം

0

പടിഞ്ഞാറത്തറ പഞ്ചായത്ത് എംഎസ്എഫ് ഹരിത കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കാം നന്മയുടെ നീര്‍കുടം പദ്ധതിക്ക് തുടക്കം. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. ഹാരിസ് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചെയ്തു. റഹ്‌മത്ത് അധ്യക്ഷയായിരുന്നു. കാപ്പും കുന്ന് പി. എച്ച് സി യില്‍ പറവകള്‍ക്ക് വെള്ളം കുടിക്കുന്നതിന് ആവശ്യമായ കെറ്റില്‍ സ്ഥാപിച്ചായിരുന്നു ഉദ്ഘാടനം. പഞ്ചായത്തിലെ മുഴുവന്‍ ശാഖകളിലും നന്മയുടെ നീര്‍കുടം പദ്ധതി ഒരുക്കുമെന്നും ഭാരവാഹികള്‍.കാപ്പുംകുന്ന് പിഎച്ച്‌സിയില്‍ വാട്ടര്‍ പ്യൂരിഫൈ സ്ഥാപിച്ചു.സി.ഇ ഹാരിസ്, കെ.സി ഉസ്മാന്‍, വി.പി അബ്ദുറഹിമാന്‍,സി.കെ ഗഫൂര്‍ ഖാലിദ് കെ. മൊയ്തു,കെ. എം മുസ്തഫ,എച്ച.് ഷിബു,കെ. കെ അസ്മ,നസീമ പൊന്നാണ്ടി, ആയിഷ ദില്‍ഷ, അന്‍സിയ, ഹിദ, ബില്‍ നസീഹ, ജൗഷീന എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!