സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തി.ബസുടമകളും കുടുംബാംഗങ്ങളും ചേര്‍ന്ന് ധര്‍ണ്ണയും നടത്തി. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയും കണ്‍സഷന്‍ മാനദണ്ഡം നിശ്ചയ്ക്കുകയും ചെയ്യുക, സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റുകള്‍ ദൂരപരിധി നോക്കാതെ യഥാസമയം പുതുക്കി നല്‍കുക,
പൊതുഗതാഗത സംവിധാനത്തിന് ഗതാഗതനയം രൂപീകരിക്കുക,ഇന്ധന സെസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. മാര്‍ച്ചിനെ തുടര്‍ന്ന് നടത്തിയ ധര്‍ണ്ണ മുന്‍ എം.എല്‍.എ, സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.