ദേശീയപാത 766ല്‍ മൂലങ്കാവ്മുതല്‍ സംസ്ഥാന അതിര്‍ത്തിയായ മൂലഹള്ളവരെയാണ് സംയുക്തസര്‍വ്വേ നടത്തുന്നത്.വനം-റവന്യുംവകുപ്പുകളും ദേശീയപാത പൊതുമരാമത്ത് വിഭാഗവുമാണ് സംയുക്തസര്‍വ്വേയ്്ക്ക് നേതൃത്വം നല്‍കുന്നത്.വന്യജീവിസങ്കേത അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ വീതികൂട്ടിഎടുക്കുന്ന ഭാഗം വനത്തില്‍ഉള്‍പ്പെട്ടതാണന്ന കാരണം പറഞ്ഞ് ദേശീയപാത 766 നവീകരണപ്രവര്‍ത്തി ഒരുമാസം മുമ്പാണ് വനംവകുപ്പ് തടഞ്ഞത്.ഇതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു.പ്രശ്നപരിഹാരത്തിന് കലക്ടര്‍-എം.എല്‍.എ തലങ്ങളില്‍ ചര്‍ച്ചനടത്തിയിരുന്നു.ഇതില്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് ഇപ്പോള്‍ സംയുക്ത സര്‍വ്വേ നടക്കുന്നത്.ജില്ലാസര്‍വ്വേ സൂപ്രണ്ട് എസ്.സുനില്‍,വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി.സാജന്‍,ദേശീയപാത പൊതുമരാമത്ത് വിഭാഗം ഓവര്‍സീയര്‍ എന്‍.സലീം, റേഞ്ച് ഓഫീസര്‍മാര്‍,താലൂക്ക് സര്‍വ്വേയര്‍മാര്‍ തുടങ്ങിയവരാണ് സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.