ക്രിസ്തുമസ്സ്-പുതുവര്‍ഷപിറവി എന്നിവ പ്രമാണിച്ചാണ് ചെക്പോസ്റ്റുകളില്‍ പരിശോധ കര്‍ശനമാക്കിയിരിക്കുന്നത്.ആഘോഷദിനങ്ങള്‍ പ്രമാണിച്ച് ലഹരവസ്തുക്കള്‍ കൂടുതലായി അയല്‍സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് എത്തുമെന്ന നിഗമനത്തെ തുടര്‍ന്നാണ് കര്‍ശനപരിശോധന.പരിശോധന കര്‍ശനമാക്കിയതോടെ കേസ്സുകളുടെ എണ്ണത്തിലു കുറവുണ്ടായിട്ടുണ്ട്.ഇരു ചക്രവാഹനങ്ങളടക്കമുള്ള യാത്രാ വാഹനങ്ങളും ,ചരക്കുവാഹനങ്ങളും കര്‍ശന പരിശോധനയ്ക്കുശേഷമാണ് കടത്തിവിടുന്നത്.മദ്യവും മയക്കുമരുന്നും അടക്കമുള്ളവ സംസ്ഥാനത്തേക്ക് എത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന.പുതുവര്‍ഷംവരെ പരിശോധന തുടരാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം.രാപകല്‍ വ്യത്യാസമില്ലാതെ നടത്തുന്ന പരിശോധനക്കായി കുടുതല്‍ ജീവനക്കാരെ തന്നെ ചെക്ക്പോസ്റ്റില്‍ നിയോഗിച്ചിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.