വാഹന പരിശോധനക്കിടെ ആളില്ലാത്ത നിലയില്‍ കര്‍ണ്ണാടക ആര്‍.ടി.സിയില്‍ നിന്നും മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ മാംസം കണ്ടെടുത്തു. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. ഗുണ്ടല്‍പേട്ട ഭാഗത്തു നിന്നും ബത്തേരിയിലേക്ക് വരുകയായിരുന്ന കര്‍ണ്ണാടക ആര്‍.ടി.സി ബസ്സില്‍ നിന്നുമാണ് 9 കിലോ മാംസം കണ്ടെടുത്തത്. തുടര്‍ നടപടികള്‍ക്കായി മുത്തങ്ങ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി. പ്രാഥമിക പരിശോധനയില്‍ പിടികൂടിയത് പന്നിമാംസമാണ് എന്നാണ് മനസ്സിലാവുന്നതെന്നും ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭ്യമാകുവെന്നും മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജയ്‌ഘോഷ് പറഞ്ഞു. വാഹന പരിശോധനയ്ക്ക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ശരത് ബാബു. എക്‌സൈസ് ഇന്‍സ്പക്ടര്‍ ബെന്നി ജോര്‍ജ് പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ അസീസ്, പി.എ പ്രകാശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലത്തീഫ് കെ.എം, റഷീദ്. കെ എന്നിവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.