തുല്യത വിഭാവനം ചെയ്ത ഭരണഘടനയില്‍ ഇന്നും തുല്യതക്കായി പേരാടേണ്ടിവരുന്നു:അഡ്വ.പി.സതീദേവി
തുല്യത വിഭാവനം ചെയ്ത ഭരണഘടനയില്‍ ഇന്നും തുല്യതക്കായി പേരാടേണ്ടിവരികയാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി.സതീദേവി. വനിത കമ്മീഷനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ബ്ലോക്ക് ട്രൈസം ഹാളില്‍ നടത്തിയ സബ്ബ് ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.വനിത കമ്മീഷന്‍ അംഗം അഡ്വ: പി കുഞ്ഞായിഷ അധ്യക്ഷയായിരുന്നു.
വനിതകളുടെ ഉന്നമനമാണ് വനിത കമ്മീഷന്‍ ലക്ഷ്യം വെക്കുന്നത്. ഇന്നും സ്ത്രീ സ്വാതന്ത്ര്യത്തിനായി ഇനിയും പോരാടേണ്ടിവരികയാണെന്നും അഡ്വ.പി.സതീ ദേവി പറഞ്ഞു. . ആരോഗ്യകരമായ കുടുംബ ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ എഴുത്തുകാരിയും അധ്യാപികയുമായ പ്രീത ജെ പ്രിയദര്‍ശിനി ക്ലാസ്സ് എടുത്തു. ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി, സ്ഥിരം സമിതി അംഗങ്ങളായ കെ.വി.വിജോള്‍, പി.കല്യാണി, ജോയ്‌സി ഷാജു, അംഗങ്ങളായ ഇന്ദിര പ്രേമചന്ദ്രന്‍, വി.എം.വിമല, രമ്യ താരഷ് തുടങ്ങിയവര്‍ സംസാരിച്ചു.