മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ ആര്‍ട്ട്‌സ് ഡേ ആരംഭിച്ചു
മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ ആര്‍ട്ട്‌സ് ഡേ ആരംഭിച്ചു. ഡിസംബര്‍ 20, 21 തീയ്യതികളിലാണ് സര്‍ഗ്ഗോത്സവം 2018 എന്ന പേരില്‍ ആര്‍ട്‌സ് ഡേ നടക്കുന്നത്. കവിയും പ്രഭാഷകനുമായ ജിത്തു തമ്പുരാന്‍ സര്‍ഗ്ഗോത്സവം ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പാള്‍ ഫാദര്‍.മാത്യു മയില്‍ അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രിന്‍സിപ്പാള്‍ കെ.എം.ജോസഫ്, എം.എം.ജോണ്‍സണ്‍, അജ്ജു ജോര്‍ജ്, പി.ആര്‍.വിഷ്ണു, അമല്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.20, 21 തീയ്യതികളില്‍ വിവിധ കലാ മത്സരങ്ങളും നടക്കും