പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദല്‍ പാത യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍മ്മ സമിതിയുടെ അനിശ്ചിതകാല റിലേ സമരം 55 ദിവസങ്ങള്‍ പിന്നിട്ടു. ഞങ്ങള്‍ക്ക് വെളിച്ചം പകരൂ എന്ന ആശയം മുന്‍നിര്‍ത്തി പടിഞ്ഞാറത്തറ ടൗണില്‍ മുഴുവന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. മുഴുവന്‍ വ്യാപാരികളുടെയും, ഓട്ടോ ടാക്‌സി ജീവനക്കാരുടെയും, പൊതു ജനത്തിന്റെയും പൂര്‍ണ്ണപിന്തുണയോടെയാണ് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചത്.ആര്‍മിയില്‍ നിന്ന് വി ആര്‍ എസ് എടുത്തു പിരിഞ്ഞ ജൈമോന്‍ പുളിക്കതടം മെഴുകുതിരി കത്തിച്ച് ശകുന്തള ടീച്ചര്‍ക്ക് കൈമാറി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മെഴുകുതിരി കത്തിച്ചു പിടിച്ച് സമരത്തിന്റെ വിജയത്തിനായി രാപ്പകല്‍ മരണംവരെ സമരത്തിന് ഇറങ്ങുമെന്ന് പ്രതിജ്ഞ എടുത്തു. മുന്‍ പഞ്ചായത്ത് അംഗം ശകുന്തള ടീച്ചര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കര്‍മ്മസമിതി ചെയര്‍മാന്‍ കമല്‍, ജോണ്‍സണ്‍ മാഷ്, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ രാപ്പകല്‍ സമരം, പ്രതിഷേധ ജാഥ തുടങ്ങിയ ശക്തമായ സമര രീതിയിലേക്ക് കടക്കുമെന്നും കര്‍മ്മസമിതി അറിയിച്ചു. പ്രതിഷേധത്തിന് ശേഷം പൊതുയോഗം ചേര്‍ന്നതിനുശേഷമാണ് പിരിഞ്ഞത്.
–
Sign in
Sign in
Recover your password.
A password will be e-mailed to you.