വര്‍ധിച്ച് വരുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്
വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര വനം മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനം.മാനന്തവാടിയില്‍ ചേര്‍ന്ന ജില്ലാ ദ്വിദിന ക്യാമ്പ് യോഗത്തിലാണ് തീരുമാനം.കോഴികോട് ജില്ലാ പ്രസിഡന്റ് അഡ്വ. ബാബു ബെനഡിക്ക് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പ്രസിഡന്റ് എ.പി.കുര്യാക്കോസ് അധ്യക്ഷനായിരുന്നു.പി.സി.സെബാസ്റ്റ്യന്‍, എ.ഐ. അബ്രഹാം, എ എ ജോസ്, സജി പുളിക്കല്‍, ജില്‍സണ്‍ കൈതക്കല്‍, പൗലോസ് കുരിശിങ്കല്‍, എം.പി. പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.