പൗരപ്രമുഖരുമായി എം.വി ഗോവിന്ദന്‍ കൂടികാഴ്ച നടത്തി

0

ജില്ലയുടെ നീറുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പൗരപ്രമുഖരുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ കൂടിക്കാഴ്ച.ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി ഇന്ന് രാവിലെ കല്‍പ്പറ്റ എംജിടി ബില്‍ഡിങ്ങിലായിരുന്നു ക്യാപ്റ്റനും ജാഥാംഗങ്ങളും പ്രമുഖരുമായി ചര്‍ച്ച നടത്തിയത്.വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു.സര്‍ക്കാര്‍, പാര്‍ട്ടി തലങ്ങളില്‍ ഇടപെട്ട് പ്രശ്നങ്ങള്‍ പരമാവധി പരിഹരിക്കുമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. വന്യമൃഗശല്യം, ചുരം യാത്രാപ്രശ്നം, വയനാട് മെഡിക്കല്‍ കോളേജ് വികസനം,ബദല്‍പാത,പ്രൊഫണല്‍ കോളേജുകളും കോഴ്സുകളും, കെഎല്‍ആര്‍ ആക്ടിലെ ഇളവ് നടപ്പാക്കല്‍, കാര്‍ഷിക വിഷയങ്ങള്‍, സ്റ്റാര്‍ട്ട് അപ്പിനായി പൊതുഇന്റര്‍നെറ്റ് സൗകര്യം,ബഫര്‍സോണ്‍,എയര്‍ സ്ട്രിപ്പ്,ചുരം റോപ്പ് വേ,ടൂറിസം സാധ്യതകള്‍, രാത്രിയാത്രാ നിരോധനം തുടങ്ങിയവ ചര്‍ച്ചചെയ്തു.ഡോ.എം ഭാസ്‌കരന്‍, അഡ്വ. കെ മൊയ്തു, ഫാ. ഫ്രാന്‍സണ്‍ ചേരമണ്‍ തുരുത്തില്‍, കേരള മുസ്ലീം ജമാ അത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ അഹമ്മദ്കുട്ടി, ഡബ്ല്യുഎംഒ ട്രഷറര്‍ കാദര്‍ പട്ടാമ്പി, എ സുധാറാണി, സണ്ണി ചെറിയതോട്ടം, ജോണി പാറ്റാനി,മുക്കോളി ഉസ്മാന്‍ ഹാജി, എന്‍ മുഹമ്മദ് ഇക്ബാല്‍, ഡോ. റോജേഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു. സിപിഐ എം ജില്ലാ സെകട്ടറി പി ഗഗാറിന്‍, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍, വനിതാ വികന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ സി റോസക്കുട്ടി, പി വി ബാലചന്ദ്രന്‍ എന്നിവരുമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!