ക്ഷയരോഗ നിര്‍മ്മാര്‍ജന തീവ്രയജ്ഞവുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍.പരിപാടിയുടെ ഭാഗമായി ക്ഷയരോഗ നിര്‍ണ്ണയ ബോധവല്‍ക്കരണ ക്യാമ്പ് സിഎച്‌സിയില്‍ നടന്നു.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്‍പ്പടെ ആരോഗ്യ പരിപാലനത്തിന് മികച്ച പരിഗണന നല്‍കുക എന്ന ലക്ഷ്യവുമായാണ് ശൈലി ആപ്പ് എന്ന സോഫ്റ്റ് വെയറിലൂടെ ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ ആളുകളുടെയും ആരോഗ്യനിലവാരം സര്‍വ്വേക്ക് വിധേയമാക്കുന്നത്.തുടര്‍ ചികില്‍സ ഉറപ്പാക്കുന്നതോടൊപ്പം ക്ഷയരോഗ ലക്ഷണങ്ങള്‍ സംശയിക്കുന്ന 220 ആളുകളെ സ്‌ക്രീനിംഗിന് വിധേയമാക്കി ആവശ്യമായവര്‍ക്ക് ചികില്‍സ ഉറപ്പാക്കും.സിഎച്‌സി യില്‍ നടത്തിയ ക്യാമ്പ് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബേബി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.