വയനാടിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ വയനാട്ടിലെ പര്യടനത്തിന് ശേഷം കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
വയനാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയ ജാഥ ഇന്ന് കോഴിക്കോട് ജില്ലയിലാണ് പര്യടനം നടത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ ആനൂകൂല്യം തട്ടിയതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കുറ്റം ചെയ്തവര്‍ ആരായാലും അവരെ കണ്ടെത്തി തക്കശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള പഴുതടച്ച അന്വേഷണതതിനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്. അനര്‍ഹരായവര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കുമെതിരെ ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ അഴിമതിയെ വെച്ചുപൊറുപ്പിക്കില്ലെന്ന പ്രഖ്യാപനം തന്നെയാണ്. അഴിമതിരഹിത നവ കേരള സൃഷ്ടിക്ക് ഈ നടപടി സഹായിക്കും. സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതിലൂടെ ഉന്നതെരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന ആഖ്യാനം മുന്നോട്ടുവെക്കുന്നവര്‍ യഥാര്‍ഥത്തില്‍ അഴിമതിക്കാര്‍ക്ക് വളംവെക്കുകയാണ്. ഇവരെ തിരിച്ചറിയാനും കേരളീയ സമൂഹത്തിനാകണം.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും കേന്ദ്ര അവഗണനക്കും ഇടയിലും 52 ലക്ഷത്തിലധികം വരുന്നവര്‍ക്ക് ഡിസംബര്‍ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ എടുത്ത സര്‍ക്കാര്‍ തീരുമാനം അഭിനന്ദനമര്‍ഹിക്കുന്നു. രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന തുകയായ 1600 രൂപയാണ് മാസത്തില്‍ സാമൂഹ്യപെന്‍ഷനായി കേരളം നല്‍കുന്നത്. പാവപ്പെട്ട ഇവരുടെ പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുന്നതിന് വേണ്ടി മാത്രമാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.