ആറാട്ടു മഹോത്സവം കൊടിയിറങ്ങി.

0

വാളാട് ശ്രീ കുരിക്കിലാല്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവം കൊടിയിറങ്ങി.ഫെബ്രുവരി 17ന് കൊടിയേറിയ മഹോത്സവം 21നാണ് അവസാനിച്ചത്.ദിവസേന വിശേഷാല്‍ പൂജകള്‍ക്കും അന്നദാനത്തിനും ശേഷം പ്രാദേശിക കലാപരിപാടികളും ഗാനമേള,ബാലെ തുടങ്ങിയ സ്റ്റേജ് ഷോകളും അരങ്ങേറി.മൂലോത്ത് ശിവക്ഷേത്രം,കരിമ്പില്‍ കിരാത പാര്‍വതി അയ്യപ്പക്ഷേത്രം,ഇടത്തില്‍ ഭഗവതി ക്ഷേത്രം തുടങ്ങിയ ഇടങ്ങളില്‍ നിന്നും താലപ്പൊലി,ദേവനൃത്തം,പഞ്ചാരിമേളം,താളമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളത്ത് നടത്തി.തുടര്‍ന്ന് 200ല്‍ പരം സ്ത്രീകള്‍ അണിനിരന്ന മേഗാ തിരുവാതിരയും നടന്നു.

Leave A Reply

Your email address will not be published.

error: Content is protected !!