വയനാട് മെഡിക്കല്‍ കോളേജിന് സുരക്ഷയൊരുക്കാന്‍ പോലീസ്.

0

വയനാട് മെഡിക്കല്‍ കോളേജിന് സുരക്ഷയൊരുക്കാന്‍ പോലീസ് സംവിധാനമൊരുങ്ങുന്നു.നിലവില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്കാണ് സുരക്ഷ ചുമതലയെങ്കിലും പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ അത്യാഹിതത്തിലടക്കം നടക്കുന്ന പശ്ചാതലത്തിലാണ് സുരക്ഷയൊരുക്കാന്‍ പോലീസ് സംവിധാനം ഒരുക്കുന്നത്.

നിലവില്‍ വയനാട് മെഡിക്കല്‍ കോളേജില്‍ അത്യാഹിതങ്ങള്‍ അടക്കം സംഭവിക്കുമ്പോള്‍ കൂട്ടിരിപ്പുകാരും കൂടെ വരുന്നവരുമടക്കം അത്യാഹിതത്തിലും അത്യാഹിത വിഭാഗത്തിലെ ഓപ്പറേഷന്‍ മുറിയിലടക്കം കയറുകയും കാര്യങ്ങള്‍ നിയന്ത്രിക്കുന്നതടക്കമുള്ള സ്ഥിതിയാണ്. സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞാല്‍ പോലും അനുസരിക്കാത്ത അവസ്ഥ. ഇത്തരം സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കോ ഡ്യൂട്ടിയിലേര്‍പ്പെടുന്ന നഴ്‌സ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കോ ഡ്യൂട്ടി നിര്‍വ്വഹിക്കാന്‍ കഴിയാത്ത അവസ്ഥ പലപ്പോഴായി ഉണ്ടാവാറുണ്ട്.ഇതിനാലാണ് മെഡിക്കല്‍ കോളേജില്‍ സുരക്ഷയൊരുക്കാന്‍ നിലവില്‍ തീരുമാനമായത്.

Leave A Reply

Your email address will not be published.

error: Content is protected !!