സി.ഒ.എയും യു.എല്‍.സി.സിയും സമാനതകളേറെ:രമേശന്‍ പാലേരി

0

പ്രതിസന്ധികളെ നേരിടാന്‍ ജനകീയ കൂട്ടായ്മയില്‍ കെട്ടിപ്പടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായ സി.ഒ.എയുടെ കേരള വിഷന്‍ സംരംഭങ്ങളും സമാനതകള്‍ ഏറെയുണ്ടെന്ന് യു.എല്‍.സി.സി ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു.1925 ല്‍ കടുത്ത ദാരിദ്യത്തിന്റെ കാലത്ത് തൊഴിലാളികള്‍ക്ക് അതിജീവനത്തിന്റെ വഴി തുറന്നാണ് ഊരാളുങ്കല്‍ സൊസൈറ്റി രൂപീകരിച്ചത്,സമാനമായി തന്നെയാണ് വലിയ കമ്പനികളുടെ കടുത്ത മത്സരത്തെ അതിജീവിക്കാന്‍ ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ കേരള വിഷന്‍ എന്ന ഒരു കുടക്കീഴില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശന്‍ പാലേരി.

സി.ഒ.എ യും യുഎല്‍ സി സിയുമായി ചേര്‍ന്ന് യോജിച്ച പദ്ധതികള്‍ ആസുത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.റീജിണല്‍ തിയേറ്ററില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കണ്‍വന്‍ഷനില്‍ സിഒഎ സംസ്ഥാന പ്രസിഡന്റ് അബുബക്കര്‍ സിദ്ദീഖ് പതാക ഉയര്‍ത്തി.
വിവിധ ജില്ലകളില്‍ നിന്നുള്ള 353 പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ ഉദ്ഘാടന ചടങ്ങില്‍ സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെവി രാജന്‍,ട്രഷററര്‍ സിബി പിഎസ്,കെസിസിഎല്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍,സിഡ്‌കോ ചെയര്‍മാന്‍ കെ.വിജയകൃഷ്ണന്‍,കെസിബിഎല്‍ എംഡി രാജ് മോഹന്‍ മാമ്പ്ര, കേരള വിഷന്‍ ന്യൂസ് എംഡി പ്രജേഷ് അച്ചാണ്ടി,കെസിസിഎല്‍ എംഡി സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി.ബി സുരേഷ് സ്വാഗതവും, വൈസ് പ്രസിഡന്റ് എം മന്‍സൂര്‍ നന്ദിയും പറഞ്ഞു

 

Leave A Reply

Your email address will not be published.

error: Content is protected !!