മൂല്യവര്‍ധിത ഉല്‍പ്പന്ന വിപണിയിലേക്ക് വയനാട് കൃഷി വിജ്ഞാന കേന്ദ്രം

0

കെവികെ ഉല്‍പ്പാദിപ്പിക്കുന്ന ജൈവവളങ്ങളും,മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമാണ് വില്‍പ്പനക്കായി ഒരുക്കിയിട്ടുഉളത്.ATARI സോണ്‍ ഡയറക്ടര്‍ ഡോ.വെങ്കിടസുബ്രഹ്‌മണ്യനും പത്മശ്രീ ചെറുവയല്‍ രാമനും ചേര്‍ന്ന് വില്‍പ്പന കേന്ദ്രം ഉദ്ഘാടനം ചെയ്തു.അമ്പലവയല്‍ വടുവഞ്ചാല്‍ റോഡിലാണ് വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ വില്‍പ്പന കേന്ദ്രം പ്രവര്‍ത്തന സജ്ജമായത്.

കര്‍ഷകരുടെ ഉന്നമനത്തിനും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില നിലവാരം ഉയര്‍ത്തുന്നതിനും മൂല്യവര്‍ധനവിലൂടെ സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് വയനാട് കൃഷി വിജ്ഞാന വില്‍പ്പനകേന്ദ്രം ഒരുക്കിയിട്ടുള്ളത്. കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിളകളും കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചും, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വില്‍പ്പനകേന്ദ്രം വഴി നല്ല വിപണി ഉറപ്പാക്കും. കൂടാതെ കെവികെ ഉല്‍പ്പാദിപ്പിക്കുന്ന ജൈവവളങ്ങള്‍,വിത്തുകള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, നടീല്‍ വസ്തുക്കള്‍, തുടങ്ങി കര്‍ഷകര്‍ക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ ഉയര്‍ന്ന ഗുണമേന്മയിലും കുറഞ്ഞ വിലയിലുമാണ് കര്‍ഷകര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുഉളത്.

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തിന് അത്യാധുനിക നിലവാരത്തിലുള്ള വിവിധ മെഷിനറികള്‍ ആണ് അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സജ്ജമാക്കിയിരിക്കുന്നത്.
ചെറിയ പ്രോസസ്സിംഗ് ഫീസ് നല്‍കി കര്‍ഷകര്‍ കൊണ്ടുവരുന്ന പഴവും പച്ചക്കറികളും കെ.വി.കെ യില്‍ നിന്നും സംസ്‌കരിച്ചു നല്‍കുന്നുണ്ട് .ജാം സ്‌ക്വാഷ്, ചിപ്‌സ്,ശര്‍ക്കര വരട്ടി, ഹല്‍വ, കാന്‍ഡി, അച്ചാറുകള്‍, കൊണ്ടാട്ടം, പള്‍പ്പ്, തുടങ്ങി പഴങ്ങള്‍ ഉണക്കുവാനും പൊടിക്കുവാനുമുള്ള സൗകര്യങ്ങളും കുറഞ്ഞ ചിലവില്‍ കര്‍ഷകര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!