ജെആര്‍സി വയനാട് ജില്ലയുടെ നേതൃത്വത്തില്‍ ജില്ലയിലെ യുപി സ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം നടത്തി.കല്‍പ്പറ്റ എച്ച്‌ഐഎം യുപി സ്‌കൂളില്‍ വച്ച് നടന്ന പ്രോഗ്രാമിന്റെ ഉദ്ഘാടനവും സമ്മാനവിതരണവും എച്ച്.ഐ.എം.യുപി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ.അലി മാസ്റ്റര്‍ നിര്‍വഹിച്ചു. പനങ്ങണ്ടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹരിനിവേദ് ഒന്നാം സ്ഥാനവും വെള്ളാര്‍മല വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദില്‍ബര്‍ ഡാനി ഹസ്സന്‍ രണ്ടാം സ്ഥാനവും വടുവഞ്ചാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് മാസിന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സമ്മാനദാനം നല്‍കി. ജില്ലാ കോഡിനേറ്റര്‍ ഡോ.റീന ടീച്ചര്‍ പരിപാടികള്‍ നിയന്ത്രിച്ചു.മുഹമ്മദ് റഹൂഫ് മാസ്റ്റര്‍ വൈ. ആര്‍.സി. ജില്ലാ കോഡിനേറ്റര്‍ ജയചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ ക്വിസ് പ്രോഗ്രാമിന് നേതൃത്വം നല്‍കി.