ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം. മാനന്തവാടി – കല്‍പ്പറ്റ റൂട്ടില്‍ മിന്നല്‍ പണിമുടക്ക്.
കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും , കല്‍പ്പറ്റ മാനന്തവാടി റൂട്ടിലോടുന്ന മിന്നാരം ബസിലെ ജീവനക്കാരും തമ്മിലാണ് സംഘര്‍ഷം.
വൈകുന്നേരം സ്‌കൂള്‍ വിട്ട സമയം വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറുന്നതിനു മുന്‍പെ വിദ്യാര്‍ത്ഥികള്‍ തന്നെ ബസ്സിന്റെ ബല്ല് അടിച്ചത് കണ്ടക്ടര്‍ നിയാസ് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. വിദ്യാര്‍ത്ഥിക സംഘം ചേര്‍ന്ന് കണ്ടക്ട്ടറെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കണ്ടക്ട്ടര്‍ക്ക് അടിവയറ്റിലും ചെവിക്കും മര്‍ദ്ധനമേറ്റിട്ടുണ്ട്.
തുടര്‍ന്ന് കമ്പളക്കാട് പോലിസ് സ്ഥലത്തെത്തുകയും ബസ്സ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.
തുടര്‍ന്ന് യൂണിയന്‍ നേതാക്കളും കമ്പളക്കാട് ഐ.പി.യുമായി ചര്‍ച്ച നടക്കുകയാണ്.
……….