കൃപാഭിഷേകം കണ്‍വെന്‍ഷന്‍ 22 മുതല്‍ 26 വരെ

0

മാനന്തവാടി രൂപതയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഫെബ്രുവരി 22 മുതല്‍ 26 വരെ ദ്വാരക സിയോണ്‍ ധ്യാനകേന്ദ്രത്തില്‍ അണക്കര ധ്യാനകേന്ദ്രം ഡയറക്ടര്‍ ഡോമിനിക് വാളന്‍മനാല്‍ നയിക്കുന്ന കൃപാഭിഷേകം കണ്‍വെന്‍ഷന്‍ നടക്കുമെന്ന് രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരമംഗലം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നര വരെയായിരിക്കും കണ്‍വെന്‍ഷന്‍.

പങ്കെടുക്കുന്നവര്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാനും, കുമ്പസാരത്തിനും, കൗണ്‍സിലിങ്ങിനും അവസരം ഉണ്ടായിരിക്കുന്നതാണ്. വികാരി ജനറാള്‍ പോള്‍ മുണ്ടോളിക്കല്‍ ചെയര്‍മാനും ഫാദര്‍ : തോമസ് മണക്കുന്നേല്‍ വൈസ് ചെയര്‍മാനും ഫാദര്‍ ബിജു മാവറ ജനറല്‍ കണ്‍വീനറും, ഫാദര്‍ സോണി വാഴക്കാട്ട് കണ്‍വീനറും ജോസ് വട്ടക്കുന്നേല്‍ ജോയിന്‍ കണ്‍വീനറും ആണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. 15 ഓളം കമ്മറ്റികള്‍ കണ്‍വെന്‍ഷന്‍ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നു .പങ്കെടുക്കുന്ന രോഗികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ നിന്ന് കണ്‍വെന്‍ഷന്‍ വരുന്നവര്‍ക്ക പൊതു വാഹന സൗകര്യങ്ങള്‍ ഒരുക്കിയതായും സഹായ മെത്രാന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ തോമസ് കച്ചറയിലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!