വയനാട് മെഡിക്കല്‍ കോളേജ് വികസന സമിതി എക്‌സിക്യൂട്ടീവ് യോഗം നാളെ
വയനാട് മെഡിക്കല്‍ കോളേജ് വികസന സമിതി എക്‌സിക്യൂട്ടീവ് യോഗം നാളെ രാവിലെ 10 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കാത്ത് ലാബ് പ്രവര്‍ത്തനം, ഒ.പി പ്രവര്‍ത്തനം 24 മണിക്കൂറാക്കാനുള്ള തീരുമാനം ഉള്‍പ്പെടെ പ്രധാനപ്പെട്ട അജണ്ടകളാണ് യോഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ രണ്ട് മാസമാസകാലമായി വയനാട് മെഡിക്കല്‍ കോളേജ്
വികസന സമിതി എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നിട്ട്. നാളെ നടക്കുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രധാന അജണ്ടയായി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കല്‍, കാത്ത് ലാബ് ആരംഭിക്കുന്നതിന് മുന്നോടിയായി ആവശ്യമായ ജീവനക്കാരെ നിയമിക്കല്‍, 3.5 കോടിയുടെ പുതിയ കെട്ടിട നിര്‍മ്മാണം, ഒ.പി. പ്രവര്‍ത്തനം 24 മണിക്കൂറാക്കാനുള്ള തീരുമാനം, പഴയ കെട്ടിങ്ങള്‍ പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച്, മോര്‍ച്ചറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് തുടങ്ങി പ്രധാന തീരുമാനങ്ങളാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.