റോഡ് പ്രവര്‍ത്തി റദ്ദ് ചെയ്ത് ഓംബുഡ്‌സ്മാന്‍

0

തവിഞ്ഞാല്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി തൊഴിലുറപ്പ് പദ്ധതിയില്‍ റോഡ് നിര്‍മ്മാണം പരാതിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തി റദ്ദ് ചെയ്യാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവ്.മക്കിമല പുത്തന്‍പുരയ്ക്കല്‍ പ്രദീപ് നല്‍കിയ പരാതിയിലാണ് ഓംബുഡ്‌സ്മാന്‍ ഉത്തരവ് ഇട്ടത്. കൈതകൊല്ലിയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് മാത്രമായി തൊഴിലുറപ്പില്‍ റോഡ് നിര്‍മ്മിക്കുന്നു എന്നായിരുന്നു പരാതി.തവിഞ്ഞാല്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്ക് റോഡ് കോണ്‍ഗ്രീറ്റ് പ്രവര്‍ത്തികള്‍ ചെയ്തു കൊടുക്കുന്നു എന്നാണ് പരാതി ഉയര്‍ന്നത്. ജനവാസ കേന്ദ്രങ്ങളും വീടുകളും ഒഴിവാക്കി ചില വ്യക്തികളുടെ വീടുകളിലേക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് റോഡ് കോണ്‍ഗ്രീറ്റ് പ്രവര്‍ത്തി ചെയ്തു കൊടുക്കുന്നുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഓംബുഡ്‌സ്മാന്‍ ഒ.പി.അബ്രഹാം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ റോഡ് പ്രവര്‍ത്തി ഒരു വ്യക്തിക്ക് മാത്രമായി ഉള്ളതാണെന്നും ആറാം വാര്‍ഡില്‍തന്നെ ജനവാസ കേന്ദ്രങ്ങള്‍ ഉള്ള സ്ഥലത്തേക്ക് ഫണ്ട് വെക്കാതെ ഒരു വ്യക്തിക്ക് മാത്രം ഉപകരിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റോഡ് പ്രവര്‍ത്തി റദ്ദ് ചെയ്തുകൊണ്ട് ഓംബുഡ്‌സ്മാന്‍ ഉത്തരവിറക്കിയത്. എസ്റ്റിമേറ്റില്‍ ക്രമകേട് ഉണ്ടെന്നും ഓംബുഡ്‌സ്മാന്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട് 70 മീറ്റര്‍ ദൂരം മാത്രമുള്ള റോഡില്‍ 128 മീറ്റര്‍ എസ്റ്റിമേറ്റ് ഇട്ടത് ക്രമവിരുദ്ധ നടപടിയാണെന്നും ഓംബുഡ്സ്മാന്‍ ഉത്തരവില്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!