ആരോഗ്യ ഭക്ഷ്യമേള സംഘടിപ്പിച്ചു

0

നാഷണല്‍ ആയുഷ് മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ നേതൃത്വത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ മുതിരേരി സര്‍വോദയം യു പി സ്‌കൂളില്‍ ആരോഗ്യ ഭക്ഷ്യമേള സംഘടിപ്പിച്ചു. 150ല്‍ പരം തനത് നാടന്‍ ഭക്ഷണ വിഭവങ്ങളാണ് സര്‍വോദയം യുപി സ്‌കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചത്.ബ്ലോക്കിലെ 5 ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നിലവില്‍ ആയുഷ് ക്ലബ്ബുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. ഓരോ ആയുഷ് ക്ലബ്ബുകള്‍ക്കും 15 വീതം ഔഷധസസ്യങ്ങള്‍ ഉള്‍പ്പെടുന്ന ഓരോ ഔഷധ ഉദ്യാനം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ആയുര്‍വേദ ശാസ്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ മനസ്സിലാക്കി നല്‍കുകയും ‘നല്ല ആഹാരം നല്ല ആരോഗ്യത്തിന്’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരോഗ്യകരമായ ആഹാരങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളുടെ ഇടയില്‍ ഉണ്ടാക്കുന്നതിനും വേണ്ടിയാണ് ആരോഗ്യമേള സംഘടിപ്പിച്ചത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ഷാജു ഉദ്ഘാടനം ചെയ്തു.മദര്‍ പിടിഎ പ്രസിഡണ്ട് അനീഷ അധ്യക്ഷനായിരുന്നു.വയനാട് നാഷണല്‍ ആയുഷ്മി ഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അനീന ജിതേന്ദ്ര മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സര്‍ഗ്ഗ എസ് ഐ സി, രമേശന്‍ ഏഴോക്കാരന്‍, ഡോക്ടര്‍ എബി ഫിലിപ്പ്, ഡോക്ടര്‍ ജെബിനി, ഡോക്ടര്‍ ശാന്തിനി, ഡോക്ടര്‍ ശ്യാം സുന്ദര്‍, ഡോക്ടര്‍ സിജോ കുര്യാക്കോസ് സ്‌പെസിലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ സംസാരിച്ചു. മേളയോട് അനുബന്ധിച്ച് വയനാട് എ എം എ ഐ വനിത കമ്മറ്റിയുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്ക് വിവിധ പാചക രീതികളും പരിചയപ്പെടുത്തി.

 

Leave A Reply

Your email address will not be published.

error: Content is protected !!