കേരള അക്കാദമി ഓഫ് എഞ്ചിനീയറിങ്ങും ബത്തേരി നഗരസഭയും പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഏഴാമത് സംസ്ഥാനതല പ്രൊഫഷണല്‍ നാടകമേളയുടെ അവാര്‍ഡ് ദാനവും കോളേജിന്റെ ആര്‍ട്സ് ഫെസ്റ്റും സംഘടിപ്പിച്ചു.ബത്തേരി കോസ്‌മോ ഓഡിറ്റേറിയത്തില്‍ സിനിമ – സീരിയല്‍ താരം നൂബിന്‍ ജോണി പരിപാടി ഉദ്ഘാടനം ചെയ്തു.
നവംബര്‍,ഡിസംബര്‍ മാസങ്ങളിലായി ബത്തേരി നഗരസഭ ഓഡിറ്റോറയത്തില്‍ സംഘടിപ്പിച്ച ഏഴാമത് സംസ്ഥാനതല പ്രൊഫഷണല്‍ നാടകമേളയില്‍ തെരഞ്ഞെടുക്കപ്പെട്ടവയ്ക്കുള്ള അവാര്‍ഡുകളാണ് വിതരണം ചെയ്തത്. മികച്ചനാടകം,മികച്ച രണ്ടാമത്തെ നാടകം, ജനപ്രിയനാടകം, നടന്‍, നടി, സംവിധായകന്‍, അടക്കം പതിനഞ്ച് ഇനങ്ങളില്‍ പ്രഖ്യാപിച്ച അവാര്‍ഡുകളാണ് നല്‍കിയത്. ബത്തേരി കോസ്മോ പൊളിറ്റന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സിനിമ സീരിയല്‍ നടന്‍ നൂബിന്‍ജോണി പരിപാടി ഉദ്ഘാടനം ചെയ്യുകയും അവാര്‍ഡുകള്‍ വിജയികള്‍ക്ക് കൈമാറുകയും ചെയ്തു. ചടങ്ങില്‍ നഗരസഭ ഭരണസമിതി അംഗങ്ങള്‍, പ്രസ്‌ക്ലബ്ബ് ഭാരവാഹികള്‍,മത- സാമൂഹ്യ സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. അവാര്‍ഡ്ദാനചടങ്ങിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.