18.5 ലക്ഷം രൂപ മുടക്കി ടാറ്റ സഫാരിയുടെ ഏറ്റവും ഉയര്‍ന്ന മോഡലാണ് വാങ്ങിയത്. റോഡ് ടാക്സും രജിസ്ട്രേഷനുമടക്കം 25 ലക്ഷം രൂപ ചെലവായി. പ്രസിഡന്റ് ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ വൈസ് പ്രസിഡന്റിന് നല്‍കി.
നേരത്തെ വൈസ് പ്രസിഡന്റ് ഉപയോഗിച്ചിരുന്ന വാഹനം തകരാര്‍ ആയതിനെത്തുടര്‍ന്ന് മാസങ്ങളായി ടാക്സിയിലാണ് യാത്ര. ഇതോടെയാണ് പുതിയ വാഹനം വാങ്ങാന്‍ തീരുമാനമെടുത്തത്. ധനകാര്യ വകുപ്പ് പരമാവധി 20 ലക്ഷം രൂപ വിലയുള്ള വാഹനം വാങ്ങാന്‍ അനുമതി നല്‍കി. അംഗീകാരം ലഭിച്ചതോടെ കേന്ദ്രസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് ആയ ജെം പോര്‍ട്ടല്‍ വഴി ടാറ്റ സഫാരി വാങ്ങുകയും വാഹനം ഇല്ലാതിരുന്ന വൈസ് പ്രസിഡന്റിന് പഴയ ഇന്നോവ നല്‍കുകയും ചെയ്തു. അതെ സമയം വൈസ്പ്രസിഡന്റിനാണ് പുതിയ വാഹനം നല്‍കേണ്ടിയിരുന്നതെന്നാണ് ഭരണസമിതി അംഗങ്ങള്‍ പറയുന്നത്. സാമ്പത്തിക വര്‍ഷം തീരാനിരിക്കെ ആഢംബര കാര്‍ വാങ്ങിയ ജില്ലാ പഞ്ചായത്തിനെ തിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.