മടക്കം പ്രകാശനം ചെയ്തു

0

ജയന്‍ കുപ്പാടിയുടെ പ്രഥമ കവിതാ സമാഹാരം മടക്കം, ഷാജി പുല്‍പ്പള്ളി പ്രകാശനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായിരുന്നു.ഹാരിസ് മാനന്തവാടി പുസ്തകം ഏറ്റുവാങ്ങി.കാരവന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന വിനോദ് കെ ജോസ് മുഖ്യ പ്രഭാഷണം നടത്തി.

നീര്‍മാതളം ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.ജയന്‍ കുപ്പാടി നിലവില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ്. ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് പുസ്തക പ്രകാശനം. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി കെ സുധീര്‍ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. പി ചന്ദ്രന്‍,പി കെ അമീന്‍,അനില്‍ കുറ്റിച്ചിറ,മുസ്തഫ ദ്വാരക,സിന്ധു ചെന്നലോട്,കെ കെ റുഖിയ,ഷാജി കോട്ടയില്‍ എന്നിവര്‍ സംസാരിച്ചു. ജയന്‍ കുപ്പാടിയുടെ പ്രഥമ കവിതാ സമാഹാരം ‘ മടക്കം’ പ്രകാശനം ചെയ്തു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ഷാജി പുല്‍പ്പള്ളിയില്‍ നിന്നും ഹാരിസ് മാനന്തവാടി പുസ്തകം ഏറ്റുവാങ്ങി. കാരവന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന വിനോദ് കെ ജോസ് മുഖ്യ പ്രഭാഷണം നടത്തി.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി.നീര്‍മാതളം ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

ജയന്‍ കുപ്പാടി നിലവില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ്. ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് പുസ്തക പ്രകാശനം. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി കെ സുധീര്‍ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. പി ചന്ദ്രന്‍,പി കെ അമീന്‍,അനില്‍ കുറ്റിച്ചിറ,മുസ്തഫ ദ്വാരക,സിന്ധു ചെന്നലോട്,കെ കെ റുഖിയ,ഷാജി കോട്ടയില്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!