പി.എം കിസാന്‍ ആനുകൂല്യം; ആധാര്‍-അക്കൗണ്ട് ബന്ധിപ്പിക്കല്‍ തപാല്‍ വകുപ്പിലൂടെയും

0

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ക്ക് തപാല്‍ വകുപ്പ് വഴി ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം. പദ്ധതിയുടെ ഈ മാസത്തെ ഗഡു ലഭിക്കുന്നതിന് ഫെബ്രുവരി 20 നകം കര്‍ഷകര്‍ ആധാറുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. സംസ്ഥാനത്ത് മൊത്തം 3.8 ലക്ഷം കര്‍ഷകരാണ് ആധാര്‍ ബന്ധിപ്പിക്കാനുള്ളത്. കാര്‍ഷിക വകുപ്പും തപാല്‍ വകുപ്പും ചേര്‍ന്ന് ക്യാമ്പുകളും പോസ്റ്റ് ഓഫീസുകളില്‍ അക്കൗണ്ട് ആരംഭിക്കുന്നതിനും ആധാറുമായി ബന്ധിപ്പിക്കുന്നതിനും സൗകര്യം ലഭിക്കും. പോസ്റ്റ്മാന്‍/ പോസ്റ്റ് ഓഫീസുകളിലൂടെ മൊബൈല്‍ ഫോണും ബയോമെട്രിക് സ്‌കാനറും ഉപയോഗിച്ച് അക്കൗണ്ട് തുറക്കാനും ആധാറുമായി ബന്ധിപ്പിക്കാനും കഴിയും. ഈ നടപടികള്‍ പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കള്‍ അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ പി.എം കിസാന്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. 2018 മുതലാണ് പി.എം കിസാന്‍ സമ്മാന്‍ നിധി ആരംഭിച്ചത്. ഇതിലൂടെ പ്രതിവര്‍ഷം മൂന്ന് ഗഡുക്കളായി കര്‍ഷകര്‍ക്ക് 6,000 രൂപ വീതം ലഭിക്കുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!