തോമസിന്റെ കുടുംബത്തില്‍ സ്വാന്തനവുമായി രാഹുല്‍
കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതുശ്ശേരിയിലെ പള്ളിപുറത്ത് തോമസിന്റെ കുടുംബത്തില്‍ സ്വാന്തനവുമായി രാഹുല്‍. ഇന്ന് ഉച്ച കഴിഞ്ഞ് 2.50 തോടെ വീട്ടിലെത്തിയ രാഹുല്‍ 15 മിനിട്ടോളം കുടുംബത്തോടും ബന്ധുക്കളോടും വിവരങ്ങള്‍ ആരാഞ്ഞു. ദു:ഖത്തില്‍ പങ്ക് ചേരുന്നതായും വന്യമൃഗ ശല്യത്തിന്റെയും ചികിത്സ പിഴവിന്റെയും കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ ഇതിനകം പ്പെടുത്തിയതായും രാഹുല്‍
സഹോദരങ്ങളായ ഫാദര്‍ ജോസ്, ആന്റണി ഭാര്യ സിനി മക്കളായ സോജന്‍, സോന മറ്റ് ബന്ധുക്കള്‍ എന്നിവരോട് വിവരങ്ങള്‍ ആരാഞ്ഞു. രാഹുലിന്റെ സന്ദര്‍ശനം ആശ്വാസകരമെന്ന് കുടുബാഗങ്ങള്‍ പറഞ്ഞു.കോണ്‍ഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാല്‍, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, എന്‍.ഡി. അപ്പച്ചന്‍, പി.കെ.ജയലക്ഷ്മി, പ്രമോദ് മാസ്റ്റര്‍, മീനാക്ഷി രാമന്‍, അഡ്വ: എന്‍.കെ. വര്‍ഗ്ഗീസ് തുടങ്ങി പ്രാദേശിക നേതാക്കളും എത്തിയിരുന്നു. സന്ദര്‍ശനം പ്രമാണിച്ച് വന്‍ സുരക്ഷയും ഒരുക്കിയിരുന്നു.