മലക്കാരി ക്ഷേത്രത്തില്‍ തിറമഹോത്സവം നാളെ മുതല്‍
തോണിച്ചാല്‍ ശ്രീ മലക്കാരി ക്ഷേത്രത്തില്‍ തിറമഹോത്സവം ഫെബ്രുവരി 14, 15 തീയതികളില്‍ നടക്കും. നാളെ കൊടിയേറ്റത്തോടെ തിറ മഹോത്സവം ആരംഭിക്കും. അന്നേദിവസം തോണിച്ചാല്‍ ശ്രീമലക്കാരി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും തുടര്‍ന്ന് ഗാനമേളയും ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു.
പതിനഞ്ചാം തീയതി കുംഭം എഴുന്നള്ളത്ത്, ദേവീദേവന്മാരുടെ വെള്ളാട്ടുകള്‍, മലക്കാരിത്തിറ തുടങ്ങിയവ നടത്തപ്പെടും. ഫെബ്രുവരി 16ന് അവസാനിക്കുന്ന തിറ മഹോത്സവത്തില്‍ രണ്ട് ദിവസവും അന്നദാനവും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഖില്‍ പ്രേം സി,രാകേഷ് കൈരളി, സൂരജ് എം എം, അനൂപ് പി ജി തുടങ്ങിയവര്‍ പങ്കെടുത്തു.