ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപണം.
മാനന്തവാടി മെഡിക്കല്‍ കോളേജിനെതിരെയാണ് ആരോപണം ഉയരുന്നത്.മാനന്തവാടി മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കെതിരെയാണ് രൂക്ഷവിമര്‍ശനം.ഡോക്ടര്‍ സ്വകാര്യ പരിശീലനം നടത്തുന്ന വീട്ടിലെത്തി ചികിത്സ തേടുകയായിരുന്നു.അവിടെ നിന്നും സാലിമയെ ഡോക്ടര്‍ മടക്കി അയച്ചു.തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തി ഔട്ട് പേഷ്യന്റ് ചീട്ട് എടുത്ത് നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സിക്കുന്ന മറ്റ് രണ്ട് ഡോക്ടര്‍മാരെ കാണിച്ചു. കേസ് കുഴപ്പിക്കുന്നതാണെന്നും തങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടാണ് എന്നുമായിരുന്നു ഡോക്ടര്‍മാരുടെ മറുപടി. തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ സാലിമ ചികിത്സ തേടി.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നും പ്രസ്തുത വിഷയങ്ങളില്‍ നിരവധിപേര്‍ പരാതികള്‍ നല്‍കിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല എന്നും വാര്‍ത്താ സമ്മേളനത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഷാനവാസ് പറഞ്ഞു. ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കും,മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും, ഡി എം ഒ ക്കും, മനുഷ്യാവകാശ കമ്മീഷനും കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരു പൗരന്‍ എന്ന നിലയില്‍ തന്റെ ഭാര്യക്ക് ലഭിക്കേണ്ട നീതി നിഷേധമാണ് ഇതെന്നും നിഷേധ നിലപാട് സ്വീകരിച്ച മൂന്നു ഡോക്ടര്‍മാര്‍ക്ക് എതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നും ആണ് ഇവരുടെ ആവശ്യം.