വിശ്വനാഥന്റെ കുടുംബത്തിന് അടിയന്തിര ധനസഹായമായി രണ്ട് ലക്ഷം രൂപ അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഭാര്യയുടെ പ്രസവത്തിനായി എത്തിയ വിശ്വനാഥനെ മോഷണക്കുറ്റം ചുമത്തി ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയും പിന്നീട് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. മരണത്തില്‍ സമഗ്രവും നീതിയുക്തവുമായ അന്വേഷണം ഉണ്ടാകുമെന്ന് പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ അറിയിച്ചു. 2 ലക്ഷം രൂപ കല്‍പ്പറ്റ ട്രൈബല്‍ ഓഫീസര്‍ മുഖേന കൈമാറും. സംഭവത്തെ പറ്റി ജില്ലാ കളക്ടറോടും പോലീസ് മേധാവിയോടും മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.